ADVERTISEMENT

ബെംഗളൂരു∙ഭൂമി അഴിമതിക്കേസിൽ അനധികൃത നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വിശദീകരണം അംഗീകരിച്ച് തന്നെ കുറ്റവിചാരണ ചെയ്യാൻ ആവശ്യപ്പെടുന്ന അപേക്ഷ ഗവർണർ തള്ളുമെന്ന വിശ്വാസവും അദ്ദേഹവും പ്രകടിപ്പിച്ചു. ഗവർണറുടെ നോട്ടിസ് പിൻവലിക്കണമെന്ന് നേരത്തേ മന്ത്രിസഭയും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകിയ മലയാളി സന്നദ്ധ പ്രവർത്തകൻ ടി.ജെ ഏബ്രഹാമിനെ വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടി. തിരക്കിട്ടു നടപടികളെടുക്കില്ലെന്നാണു സൂചന. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ഉൾപ്പെടെയുള്ളവർക്കെതിരെ ഏബ്രഹാമിന്റെ പരാതികളിൽ നടപടിയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) ‌14 സൈറ്റുകൾ അനുവദിച്ചതിൽ ഉൾപ്പെടെ 4000 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. 

English Summary:

Siddaramaiah's clarification in land corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com