ADVERTISEMENT

ചെന്നൈ ∙തമിഴ്‌നാട് ബിഎസ്പി അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൻ.അശ്വത്ഥാമനെ അറസ്റ്റ് ചെയ്തു. ഇയാളെ സംഘടനയിൽ നിന്നു പുറത്താക്കിയതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. നേരത്തേ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘമാണു അശ്വത്ഥാമനെ പിടികൂടിയത്. 

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. ദലിത് നേതാവും അഭിഭാഷകനുമായ ആംസ്ട്രോങ് കഴിഞ്ഞമാസം ആദ്യമാണു കൊല്ലപ്പെട്ടത്. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, തമിഴ് മാനില കോൺഗ്രസ് പാർട്ടികളുടെ ഭാരവാഹികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

English Summary:

Congress member arrested for murder of BSP president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com