ADVERTISEMENT

ചെന്നൈ ∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ, തങ്കം തെന്നരശ് എന്നിവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാൽ ഇരുവരും വിചാരണ നേരിടണമെന്നു വ്യക്തമാക്കിയ കോടതി, നിയമാനുസൃത നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രത്യേക കോടതിയോട് നിർദേശിച്ചു. വിരുദുനഗർ ജില്ലയിലെ പ്രത്യേക കോടതിയുടെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷാണു നിർണായക വിധി പറഞ്ഞത്. രാമചന്ദ്രൻ സെപ്റ്റംബർ 9നും തങ്കം തെന്നരശ് 11നും നേരിട്ടു ഹാജരാകണം.

എല്ലാ ദിവസവും വിചാരണ നടത്തി കേസ് വേഗം പൂർത്തിയാക്കാനും നിർദേശിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ കെ.പൊൻമുടിയെയും ഭാര്യ പി.വിശാലാക്ഷിയെയും വിട്ടയച്ച കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഇരുവരെയും 3 വർഷം തടവിനും 50 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചെങ്കിലും ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മന്ത്രി ഐ. പെരിയസാമി, മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം, മുൻ മന്ത്രി ബി.വളർമതി എന്നിവർക്കെതിരെയും ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 

English Summary:

Two DMK ministers to face trial for Illegal assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com