ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന് രാജ്യാന്തര സർക്കാർ തല ഏജൻസിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നിർദേശം നൽ‌കി. ഭീകരപ്രവർത്തനത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന ഏജൻസിയാണ് എഫ്എടിഎഫ്. 

രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന നിർദേശം ഏജൻസി കേന്ദ്ര സർക്കാരിനു കൈമാറിയതായാണ് വിവരം. ഇതേക്കുറിച്ച് കേന്ദ്ര സർക്കാരോ ഏജൻസിയോ പ്രതികരിച്ചിട്ടില്ല. അന്തിമ റിപ്പോർട്ട് എഫ്എടിഎഫ് അടുത്തു തന്നെ പുറത്തുവിടും. രാഷ്ട്രീയ നേതാക്കളുടെ വിദേശത്തെ ബാങ്ക് നിക്ഷേപത്തെപ്പറ്റി കേന്ദ്ര സർക്കാർ കർശന നിരീക്ഷണം ഇപ്പോൾ നടത്തുന്നുണ്ട്. 

എന്നാൽ, ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങൾ കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നില്ല. എഫ്എടിഎഫിന്റെ റിപ്പോർട്ട് വന്ന ശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്താമെന്നും കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നടപടികളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായി ഏജൻസി ജൂണിൽ വിലയിരുത്തിയിരുന്നു. അതേസമയം, കേസുകളിൽ വിചാരണ വേഗത്തിലാക്കണമെന്നും സന്നദ്ധ സംഘടനകളെ അന്യായമായി ലക്ഷ്യം വയ്ക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

English Summary:

Financial Action Task Force (FATF) directed to monitor bank accounts of political leaders in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com