ADVERTISEMENT

ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി എന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഈ മാസം 21വരെ താൽക്കാലിക ആശ്വാസം അനുവദിച്ചത്. ഡൽഹി പൊലീസ്, യുപിഎസ്‌സി എന്നിവർക്കു നോട്ടിസ് അയച്ച കോടതി ജാമ്യാപേക്ഷയിൽ മറുപടി തേടി. നേരത്തെ പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. 

പൂജ വ്യാജരേഖ തയാറാക്കിയാണു സിവിൽ സർവീസ് പരീക്ഷയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കിയതെന്നു വ്യക്തമായതോടെ യുപിഎസ്‌സി ഇവരെ പുറത്താക്കിയിരുന്നു. യുപിഎസ്‌സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

English Summary:

Delhi High Court temporarily stayed the arrest of Puja Khedkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com