ADVERTISEMENT

ന്യൂഡൽഹി∙ ‘പിഎം സൂര്യഭവനം’ പദ്ധതിയുടെ ഭാഗമായി 800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃകാ സൗരഗ്രാമങ്ങൾ വരുന്നു. ഇതിനുള്ള മാർഗരേഖ കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതു ആവശ്യത്തിനായി സോളർ പമ്പുകൾ, തെരുവു വിളക്കുകൾ, കമ്യൂണിറ്റി സോളർ പ്ലാന്റ് അടക്കമുള്ളവ സ്ഥാപിക്കാനായി ഗ്രാമങ്ങൾക്ക് ഒരു കോടി രൂപ വീതം ഗ്രാന്റ് ലഭിക്കും. 

നിശ്ചിത കാലയളവിൽ ഓരോ ഗ്രാമവും കൈവരിക്കുന്ന പാരമ്പര്യേതര ഊർജശേഷി കണക്കാക്കിയാണു മാതൃകാ ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ജില്ലാതല സമിതികളുണ്ടാകും. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയാണ് പിഎം സൂര്യഭവനം.

English Summary:

Model Solar villages across India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com