ADVERTISEMENT

ന്യൂഡൽഹി ∙ ചൊവ്വ ഗ്രഹത്തിൽ സമുദ്രങ്ങൾ രൂപപ്പെടുവാൻ തക്ക അളവിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കു വേണ്ടി കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മൈക്കൽ മാംഗയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. എന്നാൽ, ഉപരിതലത്തിൽ നിന്ന് 11.5 മുതൽ 20 കിലോമീറ്റർ വരെ ആഴത്തിലാണ് ജലം ഉള്ളതെന്നതിനാൽ അതു പ്രയോജനപ്പെടുത്തുക ദുഷ്കരമാണ്. ഭൂമിയുടെ ഉപരിതലത്തിൽ ഒരു കിലോമീറ്റർ ആഴത്തിൽ കുഴിക്കുക പോലും ശ്രമകരമാണെന്നിരിക്കെ, ചൊവ്വയിൽ അത്രയും ആഴത്തിൽ കുഴിക്കാൻ കഴിയില്ലെന്നു ഗവേഷക സംഘം വ്യക്തമാക്കുന്നു.

അതേസമയം, ചൊവ്വയെ സംബന്ധിച്ച പല നിഗമനങ്ങളും തെറ്റാണെന്ന് വ്യക്തമാക്കാൻ പഠനം സഹായിക്കുന്നു. 300 കോടി വർഷങ്ങൾക്കു മുൻപ് ചൊവ്വയിലെ കാന്തിക വലയം തകരുകയും സൗരവാതങ്ങൾ അന്തരീക്ഷത്തെ നശിപ്പിക്കുകയും ചെയ്തതോടെ ജലം ബഹിരാകാശത്തേക്കു നഷ്ടപ്പെട്ടുവെന്നാണ് ശാസ്ത്രസമൂഹം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ ജലം നഷ്ടപ്പെടുകയല്ല ഉള്ളിലേക്കു അരിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന നിഗമനം പുതിയ പഠനം മുന്നോട്ടുവയ്ക്കുന്നു.

ദ്രവജലത്തിന്റെ സാന്നിധ്യം ചൊവ്വയിലുണ്ടെന്ന കണ്ടെത്തൽ അവിടത്തെ നഷ്ടപ്പെട്ട അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ജീവന്റെ സാധ്യതകളെകുറിച്ചുമുള്ള പഠനങ്ങളെ സഹായിക്കുമെന്നു മൈക്കൽ മാംഗ പറഞ്ഞു. 2018 ൽ നാസ ചൊവ്വയിലേക്കയച്ച ഇൻസൈറ്റ് ലാൻഡറിൽനിന്നുള്ള വിവരങ്ങളാണു ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. ലാൻഡർ 2022 ൽ ദൗത്യം അവസാനിപ്പിച്ചിരുന്നു.

English Summary:

Studies that Mars has enough groundwater to form oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com