ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി രാഹുൽ ഗാന്ധി. സെപ്റ്റംബർ ആദ്യവാരത്തോടെ യുഎസിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 7 മുതൽ 15 വരെ വരെ യുഎസിലെ വിവിധ നഗരങ്ങളിൽ രാഹുൽ സന്ദർശനം നടത്തും. ഇവിടങ്ങളിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ രണ്ടിടത്ത് സർവകലാശാല വിദ്യാർഥികളുമായി മുഖാമുഖം നടത്തും. വ്യവസായ മേഖലയിലുള്ളവരുടെ സംഘങ്ങളുമായും രാഹുൽ ആശയവിനിമയം നടത്തും. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യുഎസിൽ, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും. ഓവർസീസ് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം രാഹുലിന് അത്താഴവിരുന്നുമുണ്ട്.

English Summary:

Rahul Gandhi to Embark on First US Visit as Leader of the Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com