ADVERTISEMENT

കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ വൻ സ്രാവുകളുണ്ടെന്ന് മാതാപിതാക്കളും സഹപ്രവർത്തകരും. കൊല്ലപ്പെട്ട ഡോക്ടർക്ക് ‘പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണു സഹപ്രവർത്തകർ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകമെന്നു സംശയിക്കണമെന്നും അവർ പറഞ്ഞു. 

ആശുപത്രിയുടെ ഭാഗത്തുനിന്നു വൻ സമ്മർദമുണ്ടായതായി ഡോക്ടർ ഡയറിയിൽ എഴുതിയിരുന്നതു സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. തുടർച്ചയായി 36 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടത്തെ രീതിയാണെന്നും അവർ പറഞ്ഞു. ആശുപത്രി കേന്ദ്രീകരിച്ചു മരുന്നു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതെക്കുറിച്ച് കൊല്ലപ്പെട്ട ഡോക്ടർക്ക് അറിവുണ്ടായിരിക്കാമെന്നും സഹപ്രവർത്തകർ പറഞ്ഞു. 

മകളുടെ കൊലപാതകത്തിൽ ചില സഹപ്രവർത്തകരുടെ പങ്കു സംശയിക്കുന്നതായി മാതാപിതാക്കളും സിബിഐക്കു മൊഴി നൽകിയിരുന്നു. ഏതാനും ഡോക്ടർമാരുടെ പേരുകളും അവർ പരാമർശിച്ചിരുന്നു. 

അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിൽ സിബിഐക്കു തെളിവുകൾ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തിൽനിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങൾ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാർ ഹാളിൽനിന്ന് പ്രതിയുടെ ഇയർ ഫോണും ലഭിച്ചിരുന്നു. 

English Summary:

Kolkata Doctor Murder: Allegations of Powerful Figures Involved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com