ADVERTISEMENT

ബലിയ (യുപി)∙ കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് 2012ൽ ഡൽഹിയിൽ സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ട ‘നിർഭയ’യുടെ മാതാവ് ആശാദേവി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ അധികാരം പ്രയോഗിക്കുന്നതിനു പകരം മമത വിഷയം തിരിച്ചുവിടുകയാണെന്ന് ആശാദേവി ആരോപിച്ചു. 

ആളുകളുടെ ശ്രദ്ധ തിരിക്കാനാണു മമത പ്രതിഷേധവുമായി ഇറങ്ങിയത്. അവരും സ്ത്രീയാണല്ലോ. തന്റെ അധികാരം ഉപയോഗിച്ച് കുറ്റവാളികൾക്കെതിരെ കർശന നടപടിയാണ് അവർ സ്വീകരിക്കേണ്ടിയിരുന്നത്. അതിനു സാധിക്കാത്തതിനാൽ രാജിവയ്ക്കുകയാണു വേണ്ടത്– ആശാദേവി ഉത്തർ പ്രദേശിലെ ബലിയയിൽ പറഞ്ഞു. 

പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നിരുന്നു. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് കോടതികളിൽ നിന്ന് അതിവേഗം ശിക്ഷ വാങ്ങിക്കൊടുക്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗൗരവമായെടുത്തില്ലെങ്കിൽ സമാന സംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ആവർത്തിക്കുമെന്നും ആശാദേവി മുന്നറിയിപ്പു നൽകി.

English Summary:

Kolkata Doctor Murder: Mamata Banarjee failed, should resign: Nirbhaya's mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com