ഗുലാം നബി ആസാദ് കോൺഗ്രസിലേക്കു മടങ്ങുമെന്ന് അഭ്യൂഹം
Mail This Article
×
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പ്രമുഖ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിഎ) അധ്യക്ഷനുമായ ഗുലാം നബി ആസാദ് കോൺഗ്രസിലേക്കു മടങ്ങുമെന്ന് അഭ്യൂഹം. 2022ലാണു നേതൃത്വവുമായുള്ള ഭിന്നിപ്പുകളെത്തുടർന്നു ഗുലാം നബി കോൺഗ്രസ് വിട്ടത്. അതേസമയം വാർത്ത തള്ളിയ ഡിപിഎ വക്താവ്, ഇത്തരം കുരുക്കിൽ വീഴരുതെന്ന് ഗുലാം നബി ആസാദ് എല്ലാ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിച്ചെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
കശ്മീരിലെ മുതിർന്ന നേതാവായ താജ് മൊഹ്‌യുദീൻ ഡിപിഎ വിട്ട് കഴിഞ്ഞ ദിവസം കോൺഗ്രസിലേക്കു മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണു ഗുലാം നബിയും കോൺഗ്രസിൽ മടങ്ങിയെത്തുന്നുവെന്ന വാർത്ത സജീവമായത്.
English Summary:
Rumours of Ghulam Nabi Azad's return to Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.