ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയെക്കുറിച്ചു രാജീവ് ഗാന്ധി കണ്ട സ്വപ്നങ്ങൾ തന്റേതു കൂടിയാണെന്നും അവ ലക്ഷ്യത്തിലെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സൗഹാർദത്തിന്റെയും സൗമനസ്യത്തിന്റെയും പ്രതീകമാണു തന്റെ പിതാവെന്ന് രാജീവ് ഗാന്ധിയുടെ 80–ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ അനുസ്മരിച്ചു. സ്നേഹവായ്പുകളുടേതാണ് രാജീവ് സ്മരണയെന്നും ശാസ്ത്രസാങ്കേതിക രംഗത്തെ രാജ്യത്തിനു വിപ്ലവകരമായ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നൽകിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

രാജീവിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ ഒട്ടേറെപ്പേർ അനുസ്മരിച്ചു. രാജീവിന്റെ സമാധിസ്ഥലമായ വീർ ഭൂമിയിൽ കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിനു കനത്ത മഴയിലും നൂറുകണക്കിനു പ്രവർത്തകരെത്തി. രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തൽക്കത്തോറ സ്റ്റേഡിയത്തിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. 

English Summary:

Rahul gandhi said Rajiv Gandhi's dreams for India will come to target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com