ഇളവില്ല: ഇന്ത്യ–യുഎഇ യാത്രയ്ക്ക് ലഗേജ് പരിധി 20 കിലോ തന്നെ
Mail This Article
×
ദുബായ്∙ ഈ മാസം 19നു ശേഷം യുഎഇയിലേക്കും തിരിച്ചും ടിക്കറ്റെടുത്ത എടുത്ത എല്ലാവർക്കും സൗജന്യ ബാഗേജ് പരിധി 20 കിലോ ആണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആവർത്തിച്ചു വ്യക്തമാക്കി. പരിധി കുറച്ചതു സാധാരണക്കാരെ ബാധിക്കില്ലെന്നും കോർപറേറ്റ് ബുക്കിങ്ങിനു മാത്രമാണു ബാധകമെന്നുമുള്ള പ്രചാരണവും വിമാനക്കമ്പനി തള്ളി.
കമ്പനിയുടെ വെബ്സൈറ്റിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു 30 കിലോ തന്നെയാണ് ലഗേജ് പരിധി. യുഎഇയിലേക്കു കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ അപ്രതീക്ഷിത നടപടിയിൽ പ്രതിഷേധം വ്യാപകമാണ്. അധികമായുള്ള 5 കിലോയ്ക്ക് 50 ദിർഹവും (1135 രൂപ) 10 കിലോയ്ക്ക് 75 ദിർഹവും (ഏകദേശം 1705 രൂപ) നൽകേണ്ടിവരും.
English Summary:
Luggage limit for India-UAE journey is twenty kilo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.