ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഉടനടി മടങ്ങിയെത്തി റൂമി
Mail This Article
×
ചെന്നൈ ∙ സ്പേസ് സ്റ്റാർട്ടപ് കമ്പനിയായ സ്‌പേസ് സോൺ ഇന്ത്യ വികസിപ്പിച്ച രാജ്യത്തെ ആദ്യ പുനരുപയോഗ ഹൈബ്രിഡ് റോക്കറ്റ് ‘റൂമി 1’ വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയ്ക്കു സമീപമുള്ള മൊബൈൽ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 7.02നു വിക്ഷേപിച്ച റോക്കറ്റ് 3 ഉപഗ്രഹങ്ങളെ 80 കിലോമീറ്റർ അകലത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, 7 മിനിറ്റിൽ റോക്കറ്റ് മടങ്ങിയെത്തിയതായി അധികൃതർ അറിയിച്ചു.
കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനായുള്ള 3 ക്യൂബ് ഉപഗ്രഹങ്ങളാണു ഭ്രമണപഥത്തിലെത്തിച്ചത്. ആറായിരത്തോളം സ്കൂൾ വിദ്യാർഥികൾ ഉപഗ്രഹ നിർമാണത്തിൽ പങ്കാളികളായി. ഖര, ദ്രവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന റോക്കറ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് അധികൃതർ അവകാശപ്പെട്ടു.
English Summary:
Country's first reusable hybrid rocket successfully launched
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.