ADVERTISEMENT

കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയി ഉപയോഗിച്ചിരുന്നത് കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണറുടെ പേരിൽ റജിസ്റ്റർ ചെയ്ത ബൈക്ക്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രിയിലെ മരുന്ന് മാഫിയയെക്കുറിച്ച് അറിവുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രിയെയും സിറ്റി പൊലീസ് കമ്മിഷണറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തിലെ പൊലീസ് വാഹനങ്ങൾ കമ്മിഷണറുടെ പേരിലാണ് റജിസ്റ്റർ ചെയ്യുന്നതെന്നും ഇതിനു ശേഷം ബന്ധപ്പെട്ട യൂണിറ്റുകൾക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പൊലീസ് വിശദീകരിച്ചു. കൊൽക്കത്ത പൊലീസ് ആണ് ബൈക്ക് കസ്റ്റഡിയിലെടുത്തതും സിബിഐക്ക് കൈമാറിയതും. സമൂഹമാധ്യമങ്ങളിലൂടെ ചിലർ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും കൊൽക്കത്ത പൊലീസ് വിശദീകരിച്ചു. കൊൽക്കത്ത പൊലീസിന്റെ സിവിക് വൊളണ്ടിയറാണ് സഞ്ജയ് റോയ്. (കേരളത്തിലെ ഹോം ഗാർഡിനു തുല്യം) സിബിഐ കേസെടുത്തതിനു തൊട്ടുപിന്നാലെ ആർ.ജി.കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഇഡി കേസ് റജിസ്റ്റർ ചെയ്തു. ഇവിടത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.

English Summary:

Accused in PG doctor murder case who used bike registered by police commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com