ADVERTISEMENT

ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അന്വേഷണ അനുമതി റദ്ദാക്കിയ കോൺഗ്രസ് സർക്കാർ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി തള്ളി. മുൻ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നത്.

ഇത് നിലവിലെ സർക്കാർ പിൻവലിച്ചെങ്കിലും കേസ് ലോകായുക്തയ്ക്കു കൈമാറിയത് ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഉത്തരവ്. സിബിഐക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും അഭിപ്രായപ്പെട്ടു. നേരത്തേ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരിക്കെ ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു കേസ്. 

English Summary:

CBI petition against DK Shivakumar rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com