മുസ്ലിം വിവാഹത്തിന് അസമിൽ റജിസ്ട്രേഷൻ നിർബന്ധമാക്കും
Mail This Article
×
ഗുവാഹത്തി ∙ മുസ്‌ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.
ശൈശവ വിവാഹങ്ങളും ഇരുകക്ഷികളുടെയും സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങളും തടയുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ശൈശവവിവാഹം പൂർണമായി നിരോധിക്കപ്പെടും. ബഹുഭാര്യത്വം പരിശോധിക്കാനും വിവാഹിതരായ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കാനും വിധവകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനും പുതിയ നിയമം വഴിയൊരുക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.
English Summary:
Registration of Muslim marriages will be made mandatory in Assam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.