സമ്മാനമായി നൽകുന്ന സ്ത്രീധനം തിരിച്ചുപിടിക്കാൻ കഴിയില്ല: സുപ്രീം കോടതി
Mail This Article
×
ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല.
വിവാഹമോചനം നേടിയ സ്ത്രീയുടെ പിതാവ് മുൻ ഭർത്താക്കന്മാരിൽ (2 തവണ വിവാഹം ചെയ്തു) നിന്ന് സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം.
പിതാവിന്റെ പരാതിയിൽ തെലങ്കാന പൊലീസ് മുൻ ഭർത്താക്കന്മാർക്കെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണ നടപടി തെലങ്കാന ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് അപ്പീൽ നൽകിയത്.
English Summary:
Dowry given as gift cannot be recovered says Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.