ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ചേർന്നിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി. കഴിഞ്ഞമാസം 29ന് വൈകിട്ട് ന്യൂഡൽഹിയിലാണ് അമിത്ഷായും ജെ.പി.നഡ്ഡയും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കമ്മിറ്റി യോഗം ചേർന്നതും സ്ഥാനാർഥിപ്പട്ടിക ചർച്ച ചെയ്തതും. 55 സീറ്റുകളിൽ ധാരണയായെങ്കിലും ബാക്കി 35 സീറ്റുകളിൽ തർക്കം ബാക്കിയുണ്ടെന്നാണു സൂചന. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്നാൽ, പിറ്റേന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണു ബിജെപിയുടെ രീതി.

English Summary:

Haryana Elections: BJP's Candidate Conundrum Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com