ADVERTISEMENT

മുംബൈ ∙ഛത്രപതി ശിവാജിയുടെ പ്രതിമ എട്ടു മാസത്തിനുള്ളിൽ തകർന്നുവീണതിനെതിരെ പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരുടെ ചിത്രത്തിൽ ചെരുപ്പൂരി അടിച്ചായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി അനാവരണം ചെയ്ത പ്രതിമ കഴിഞ്ഞ മാസം 26നാണു നിലംപൊത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പു ചോദിച്ചത് കപടനാട്യമാണെന്നും അഴിമതിക്കു വേണ്ടി ശിവാജിയെ പോലും ആയുധമാക്കിയെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

English Summary:

Opposition Leaders Lead Thousands in Mumbai Protest Against Statue Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com