ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക് വേദിയിലെ കണ്ണീരും ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളിയുമായി മാറിയ വിനേഷ് ഫോഗട്ടും പ്രമുഖ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേരും. ഇവരിൽ ഒരാൾ ഹരിയാനയിൽ സ്ഥാനാർഥിയാകുമെന്നും ഉറപ്പായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ഇരുവരും ഇന്നലെ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഇരുവർക്കുമൊപ്പമുള്ള ചിത്രം രാഹുൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിനേഷിനെ ബാദ്‌ലി മണ്ഡലത്തിൽ മത്സരിപ്പിക്കാനും ബജ്‌രംഗിന് സംഘടനാ ചുമതല നൽകാനുമാണ് ആലോചന. അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. 

English Summary:

Vinesh Phogat and Bajrang Punia join Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com