മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യം മുന്നിലെന്ന് സർവേ
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–എൻസിപി (ശരദ് പവാർ)– ശിവസേന ഉദ്ധവ് സഖ്യം അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിച്ചു. ആകെയുള്ള 288 സീറ്റിൽ സഖ്യം 154 സീറ്റുകൾ വരെ നേടുമെന്നു പറയുന്ന സർവേ ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 128 സീറ്റ് വരെ ലഭിക്കാനാണു സാധ്യതയെന്നും പറയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറാൻ സാധ്യതയുണ്ടെങ്കിലും താഴെത്തട്ടിൽ പ്രവർത്തനം സജീവമല്ലാത്തതു വെല്ലുവിളിയാണ്.
-
Also Read
എംപോക്സ്: യുവാവിന്റെ നില തൃപ്തികരം
എന്നാൽ, മുഖ്യമന്ത്രി എന്ന നിലയിൽ ഏക്നാഥ് ഷിൻഡെയുടെ ജനപിന്തുണ വർധിക്കുന്നതായും കണ്ടെത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു സർവേ നടത്തിയത്. കോൺഗ്രസ് ഒറ്റയ്ക്ക് 85 സീറ്റ് േനടുമെന്നാണു പാർട്ടിയുടെ ആഭ്യന്തര സർവേയിലെ കണ്ടെത്തലെന്ന് പ്രതിപക്ഷനേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു.
അതിനിടെ, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 5 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ഉൾപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ പുതിയ സഖ്യം രൂപീകരിക്കാൻ പ്രകാശ് അംബേദ്കറും ശ്രമം തുടങ്ങി.