ADVERTISEMENT

രാഷ്ട്രീയമായി മാത്രമല്ല, വ്യക്തിപരമായും എനിക്കും കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ടയാളാണു സഖാവ് സീതാറാം. അദ്ദേഹം എസ്എഫ്ഐ ദേശീയ പ്രസിഡന്റായ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നു ഞാൻ. അതു പിന്നെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമായി മാറി.

അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. എന്റെ ഭാര്യാപിതാവ് കൂടിയായ പിജിയോടായി (പി.ഗോവിന്ദപ്പിള്ള) പിന്നെ കൂട്ട്. ചിറ്റപ്പനും (മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ) ആ വീട്ടിൽ തന്നെയായിരുന്നു. അന്നൊക്കെ സീതാറാം വരുമ്പോൾ പിജിയും പികെവിയുമായിട്ടാണു സൗഹൃദ ചർച്ചകൾ. പിജി പാർട്ടിയിൽനിന്നു പുറത്തായതിനു ശേഷവും സീതാറാമും അദ്ദേഹവും തമ്മിലുള്ള സൗഹൃദത്തിന് ഇടിവുണ്ടായിട്ടില്ല. അദ്ദേഹത്തെ സ്വീകരിക്കാൻ എയർ പോർട്ടിൽ പോകുന്നതും യാത്രകളിൽ അനുഗമിക്കുന്നതുമെല്ലാം എനിക്കും പതിവായിരുന്നു.

മുൻപൊരു നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ക്യാംപെയ്നൊക്കെ കണ്ടു മനസ്സിലാക്കാനാണ് അദ്ദേഹം മകൻ ഡാനിഷിനെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നത്. ഞാനന്നു നേമത്ത് മത്സരിക്കുകയാണ്. ഡാനിഷിനെ ഞങ്ങളെ ഏൽപ്പിച്ചായിരുന്നു മടക്കം. ഞങ്ങളുടെ വീട്ടിലായിരുന്നു രണ്ടാഴ്ചയോളം ഡാനിഷിന്റെ താമസം. മകൻ ഗോവിന്ദ് ശിവൻ ആയിരുന്നു കൂട്ട്. ഞാൻ മന്ത്രിയായ ശേഷവും ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ 2 തവണ അദ്ദേഹം എത്തിയിട്ടുണ്ട്.

English Summary:

V. Sivankutty Highlights Deep Family Bonds Beyond Politics with Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com