ADVERTISEMENT

മുംബൈ∙ ഉള്ളിക്കർഷകരുടെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ മഹാരാഷ്ട്രയിലെ എൻഡിഎ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരായതാണ് ഒട്ടേറെ സീറ്റുകളിൽ തോറ്റതിനു കാരണമെന്ന വിലയിരുത്തലിനെ തുടർന്ന്, കഴിഞ്ഞ ദിവസം ഉള്ളി കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. 

നാസിക് ഉൾപ്പെടുന്ന ഉത്തരമഹാരാഷ്ട്രയിലെ ഉള്ളികർഷകരുടെ വോട്ട് നോട്ടമിട്ടുള്ള നീക്കത്തെ എൻഡിഎ നേതാക്കൾ സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കായി നാസിക്കിലെത്തിയ പ്രധാനമന്ത്രിക്കെതിരെ കർഷകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 

ലോക്സഭാ ഫലപ്രഖ്യാപനത്തിനു ശേഷം സംസ്ഥാന പര്യടനം നടത്തിയ ഉപമുഖ്യമന്ത്രി അജിത് പവാർ ഉള്ളിക്കർഷകരോടു മാപ്പുപറയുകയും കയറ്റുമതി നിരോധനം പിൻവലിപ്പിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

English Summary:

NDA hopes to bring onion export vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com