ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ആഗ്ര ∙ കനത്തമഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച. എന്നാൽ, ഡ്രോൺ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ വെള്ളം ചെറിയതോതിൽ ഊറിവീഴുന്നതാണെന്നു കണ്ടെത്തിയെന്നും താഴികക്കുടത്തിനു തകരാറില്ലെന്നും പുരാവസ്തു വകുപ്പു വിശദീകരിച്ചു. വ്യാഴാഴ്ച പെരുമഴയിൽ താജ്മഹലിനോടു ചേർന്നുള്ള പൂന്തോട്ടം മുങ്ങിയ വിഡിയോ വൈറലായിരുന്നു. 3 ദിവസമായി തുടരുന്ന മഴയിൽ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായി. ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കയാണ്.

English Summary:

after heavy rain in agra water leaking from Taj Mahal dome

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com