ADVERTISEMENT

ന്യൂഡൽഹി ∙ സുസ്ഥിരമായ ജല ഉപയോഗത്തിനായുള്ള ആഗോള പ്രവർത്തനങ്ങൾക്ക് ‌ഇന്ത്യയാണു നേതൃത്വം നൽകുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. വികസനത്തിനും അതിജീവനത്തിനുമുള്ള അവശ്യവിഭവമാണ് വെള്ളമെന്നും ജലശക്തി മന്ത്രാലയം സംഘടിപ്പിച്ച എട്ടാമതു ലോക ജലവാരം ഉദ്ഘാടനം ചെയ്തു രാഷ്ട്രപതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ജല ജീവൻ മിഷനെ പ്രശംസിച്ച രാഷ്ട്രപതി ജലം കാര്യക്ഷമമായി ഉപയോഗിക്കമെന്നും ആഹ്വാനം ചെയ്തു. 

ജലവാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കോൺക്ലേവിൽ വെള്ളപ്പൊക്കം, ജലസേചനം, അണക്കെട്ടുകളുടെ പരിപാലനം, ശുദ്ധജലലഭ്യത തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. 40 രാജ്യങ്ങളിൽനിന്നായി 200ൽ ഏറെ പ്രതിനിധികൾ പങ്കെടുക്കുന്നു. 

English Summary:

India's Water Conservation Mission: President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com