ADVERTISEMENT

ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ഈ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. എൻഡിഎ സർക്കാരിന്റെ 100–ാം ദിവസത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പാക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇതാദ്യമായാണു മന്ത്രിസഭയിലെ പ്രധാന അംഗം ഔദ്യോഗികമായി പ്രതികരിക്കുന്നത്. 

അതേസമയം, വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചു പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു തിരഞ്ഞെടുപ്പു നിലവിലെ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ചു സാധ്യമല്ലെന്നും കേന്ദ്രസർക്കാരിന്റെ തട്ടിപ്പാണിതെന്നും കോൺഗ്രസ്, തൃണമൂൽ, സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതികരിച്ചു.

നിലവിലെ ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പു പ്രായോഗികമല്ലെന്നും ഇതിനു കുറഞ്ഞത് 5 ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

English Summary:

Amit Shah's announcement: Government will implement 'one country, one election'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com