ADVERTISEMENT

ന്യൂഡൽഹി ∙ എച്ച്ഐവി മരുന്നായ ലെനകാപവിറിന്റെ പേറ്റന്റ് സംബന്ധിച്ച തർക്കത്തിൽ ഇന്ത്യൻ പേറ്റന്റ് ഓഫിസ് നാളെ വാദം കേൾക്കും. മരുന്നിനു 2038 വരെ പേറ്റന്റുണ്ടെന്ന യുഎസ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെയാഡ് സയൻസസിന്റെ വാദത്തെ എച്ച്ഐവി ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ സങ്കൽപ് റീഹാബിലിറ്റേഷൻ ട്രസ്റ്റാണ് എതിർക്കുന്നത്. 

ലെനകാപവിറിനെ കണ്ടുപിടുത്തമായി കണക്കാക്കാനാവില്ല, മരുന്നിൽ അറിയപ്പെടാത്ത സംയുക്തങ്ങളുണ്ട് എന്നിങ്ങനെയാണ് സങ്കൽപ്പിന്റെ വാദം. 2021 മുതലുള്ള തർക്കമാണ് നിലവിൽ പരാതി പരിഹാര സമിതിക്കു മുന്നിലെത്തിയിരിക്കുന്നത്. കമ്പനിയുടെ വാദം തള്ളിയാൽ മരുന്ന് വൻ വിലക്കുറവിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കാം.

English Summary:

Hearing tomorrow on patent dispute of HIV drug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com