പോഷകാഹാര വിതരണം: ഇന്ത്യയെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്
Mail This Article
×
വാഷിങ്ടൻ ∙ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് എ ഗ്രേഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളിൽ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് സമ്മതിക്കുകയും ആ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയും ചെയ്യുന്നത് പ്രശംസനീയമാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പോലുള്ള പദ്ധതികളിലൂടെ മറ്റേത് സർക്കാരിനെക്കാളും ഇന്ത്യ മുന്നിലാണ്.
ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2024 പ്രകാശനം ചെയ്യുകയായിരുന്നു ബിൽ ഗേറ്റ്സ്.
English Summary:
Nutritional supply: Bill Gates praises India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.