ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയ കേസിൽ സിബിഐ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ചിന്തു എന്ന ബൽദേവ് കുമാർ, സണ്ണികുമാർ, ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. അഹ്സനുൽ ഹഖ്, വൈസ് പ്രി‍ൻസിപ്പൽ മുഹമ്മദ് ഇംതിയാസ് ആലം, ജമാലുദ്ദീൻ, അമൻകുമാർ സിങ് എന്നീ പ്രതികൾക്കെതിരെ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആരോപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് 13 പേർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

ചോദ്യപേപ്പറുകൾ മോഷ്ടിക്കുന്നതിന് അഹ്സനുൽ ഹഖും ഇംതിയാസ് ആലവും ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തിൽ ആരോപിച്ചു. ഇതിനകം 48 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർക്കൊക്കെയാണു ചോദ്യങ്ങൾ ചോർന്നു കിട്ടിയതെന്നും സിബിഐ കണ്ടെത്തി.

English Summary:

CBI files second chargesheet in NEET UG question paper leak case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com