ADVERTISEMENT

ന്യൂഡൽഹി ∙ ‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുടെ രണ്ടാം പതിപ്പ് ഒക്ടോബർ ഒന്നിന് ആരംഭിക്കുമെന്ന് സർക്കാർ വിജ്ഞാപനം. ഇത്തവണത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏകദേശം 35 ലക്ഷം കോടി രൂപയുടെ ടാക്സ് ഡിമാൻഡുകൾ തർക്കത്തിൽപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് കണക്ക്.

പദ്ധതിയുടെ വിശദമായ മാർഗരേഖ വരും ദിവസങ്ങളിൽ വന്നേക്കും. 2020ലാണ് ഒന്നാം പതിപ്പ് നടപ്പാക്കിയത്. ഏകദേശം ഒരു ലക്ഷം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. 75,000 കോടി രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ഇതുവഴി ലഭിച്ചത്.

English Summary:

The second edition of the income tax arrears settlement scheme will start on october 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com