കശ്മീരിൽ ‘ഹെവി വെയ്റ്റ്’ പോരാട്ടം
Mail This Article
∙ ഇന്നു നടക്കുന്ന ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏറ്റുമുട്ടുന്നത് ‘ഹെവി വെയ്റ്റ്’ സ്ഥാനാർഥികൾ. 26 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 11 എണ്ണം ജമ്മു മേഖലയിൽ നിന്നും 15 എണ്ണം കശ്മീരിൽ നിന്നുമാണ്.
-
Also Read
ഹൂഡയെ മുന്നിൽ നിർത്തി ഹരിയാനയിൽ കോൺഗ്രസ്
നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി, ബിജെപി. ജെകെഎപി പാർട്ടികളുടെ പ്രധാന നേതാക്കൾ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാൻദെർബാൽ, ജെകെഎപി പ്രസിഡന്റ് അൽത്താഫ് ബുഖാരി മത്സരിക്കുന്ന ചൻപോര, മുൻ എംപി കൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന മത്സരിക്കുന്ന നൗഷേര, ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദ് കാര മത്സരിക്കുന്ന ഷാൽറ്റെങ് എന്നിവിടങ്ങളിൽ ഇന്നാണ് വിധിയെഴുത്ത്. പിഡിപിയുടെ ബഷീർ മിർ ആണ് ഒമറിന്റെ മുഖ്യ എതിരാളി.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി 3502 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.