ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പാർട്ടി ഹരിയാനയെ ദല്ലാളുമാർക്കും (ഇടനിലക്കാർ) ദാമാദാസിനും (മരുമകൻ) കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹരിയാനയിലെ സോനിപ്പത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിലാണു കോൺഗ്രസിനെതിരെ രൂക്ഷവിമർശനം അദ്ദേഹം നടത്തിയത്. 

‘കോൺഗ്രസ് എവിടെ കാലുകുത്തിയാലും അഴിമതിയും ഭായ്-ഭത്തിജാവാദും (സ്വജനപക്ഷപാതം) സജീവമാകും. സർക്കാർ സംവിധാനത്തിൽ അഴിമതിക്ക് ഇടം നൽകിയതു കോൺഗ്രസാണ്. നമ്മുടെ രാജ്യത്തെ അഴിമതിയുടെ മാതാവാണു കോൺഗ്രസ് പാർട്ടി’– അദ്ദേഹം പറഞ്ഞു. ഗാന്ധികുടുംബത്തെ പേരെടുത്തു പരാമർശിക്കാതെ റോബർട്ട് വാധ്‌രയുടെ ഭൂമി ഇടപാടുകളെ സൂചിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു. 

വോട്ടിങ് ദിനം അടുക്കുന്തോറും കോൺഗ്രസിന്റെ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും ഹരിയാനയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും മോദി അവകാശപ്പെട്ടു. അബദ്ധത്തിലെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, പാർട്ടിയിലെ ആഭ്യന്തര കലഹം കാരണം സംസ്ഥാനം അപകടത്തിലാകുമെന്ന് മുന്നറിയിപ്പു നൽകി. ഏതാനും വർഷമായി കോൺഗ്രസ് സർക്കാർ രൂപീകരിച്ചിടത്തെല്ലാം ഭരണം നിലച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം പോരടിക്കുന്നു. ജനങ്ങളുടെ വേദനയും പ്രശ്നങ്ങളും അവർക്കു പ്രശ്നമേ ആകുന്നില്ല. ദലിത് വിഭാഗങ്ങൾക്കെതിരെയാണു കോൺഗ്രസിന്റെ നയങ്ങളെന്നും അദ്ദേഹം ആരോപിച്ചു. 

English Summary:

Prime Minister Narendra Modi criticized Congress to the election campaign in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com