ലോകായുക്തയ്ക്ക് പിന്നാലെ ഇ.ഡിയും; സിദ്ധരാമയ്യയ്ക്ക് കൂടുതൽ കുരുക്ക്
Mail This Article
×
ബെംഗളൂരു∙ ഭൂമി കൈമാറ്റത്തിൽ അഴിമതി ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ നൽകിയ പരാതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസെടുക്കാൻ ഇ.ഡിയും (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നീക്കമാരംഭിച്ചു. പ്രാരംഭ റിപ്പോർട്ട് ഫയൽ ചെയ്ത അന്വേഷണ ഏജൻസി, അനധികൃത പണമിടപാടു നടന്നിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ നിർദേശ പ്രകാരം ലോകായുക്ത പൊലീസും കേസെടുത്തിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഇതിനിടെ, ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിദ്ധരാമയ്യയ്ക്ക് എതിരെ കോടതിയെ സമീപിച്ച വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തു.
English Summary:
Enforcement Directorate to file case against Siddaramaiah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.