ADVERTISEMENT

കൊൽക്കത്ത∙ മണിപ്പുരിൽ 3 മെയ്തെയ് യുവാക്കളെ കുക്കികൾ ബന്ദികളാക്കി. ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനോട് അഭ്യർഥിക്കുന്ന വിഡിയോ വൈറലായതോടെ ഇംഫാൽ താഴ്‌വരയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. ബന്ദികളിൽ ഒരാളെ പിന്നീടു കുക്കികൾ മോചിപ്പിച്ചു.

ഇംഫാൽ ഈസ്റ്റ് അതിർത്തിയിൽ നിന്നാണു യുവാക്കളെ ഗ്രാമസംരക്ഷണസേന കൊണ്ടുപോയത്. കേന്ദ്രസർവീസിലേക്കുള്ള പരീക്ഷ എഴുതാനെത്തിയ ഇവർ കുക്കി മേഖലയിൽ എത്തിപ്പെടുകയായിരുന്നു. മണിപ്പുരിൽ കലാപം തുടങ്ങിയശേഷം കുക്കികളും മെയ്തെയ്കളും അതിർത്തികൾ മുറിച്ചുകടക്കാറില്ല. അറിയാതെ അതിർത്തികൾ കടക്കുന്നവരെ കൊലപ്പെടുത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

English Summary:

Meitei youths held hostage by Kukis in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com