ADVERTISEMENT

പട്ന ∙ കോസി, ഭാഗ്‍മതി നദികൾ കരകവിഞ്ഞതോടെ ബിഹാറിൽ 16 ജില്ലകൾ പ്രളയക്കെടുതിയിൽ. കോസി നദിയിൽ തടയണകൾ തകർന്നു ദർഭംഗയിലെ കിർതാർപുർ, ഘനശ്യാംപുർ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 

പശ്ചിമ ചമ്പാരൻ, പൂർവ ചമ്പാരൻ, സീതാമഡി, ശിവ്ഘർ, മുസഫർപുർ, ഗോപാൽഗഞ്ച്, സിവാൻ, സാരൻ, വൈശാലി, പട്ന, ജഹാനാബാദ്, മധുബനി, അരാരിയ, പുർണിയ, കതിഹാർ, ഭോജ്പുർ ജില്ലകളിലായി 16 ലക്ഷത്തിലേറെ ജനങ്ങളാണു പ്രളയക്കെടുതികൾ നേരിടുന്നത്. 

രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ബിഹാറിലെത്തി. യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്. 

English Summary:

Sixteen districts under flood in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com