ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ ലഹരിവേട്ടയിൽ 2,000 കോടിരൂപയിലേറെ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 42 കിലോ കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര ലഹരി സിൻഡിക്കറ്റിലെ പ്രധാനിയടക്കം 4 പേരെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. രാജ്യതലസ്ഥാന മേഖലയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. 

ഡൽഹി മെഹ്റോളി മഹിപാൽപുർ എക്സ്റ്റൻഷനിൽ നിന്നാണ് 22 ബാഗുകളിലായി സൂക്ഷിച്ച കൊക്കെയ്നും 3 പെട്ടികളിൽ സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തത്. ഡൽഹി വസന്ത് വിഹാറിൽ താമസിക്കുന്ന തുഷാർ ഗോയൽ, സഹായികളായ ഹിമാൻഷു, ഔറംഗസേബ്, കൊക്കെയ്ൻ വാങ്ങാനെത്തിയ മുംബൈ വെസ്റ്റ് കുർല സ്വദേശി ഭാരത് ജെയിൻ എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ 3 മാസമായി പൊലീസ് നടത്തിയ അന്വേഷണമാണു പ്രതികളിലേക്കെത്തിയത്. 

English Summary:

Four arrested in drug bust of 2000 crores in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com