ADVERTISEMENT

ന്യൂഡൽഹി∙ മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ  മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിന്റെ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്’ രാജ്ഘട്ടിൽ അവസാനിച്ചു. ഇന്നലെ രാത്രി 10 നാണ് വാങ്ചുക്കും 150 പദയാത്രികരും ലഡാക്കിലെ വിദ്യാർഥികളും പ്രതിഷേധക്കാരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയത്. സൂര്യോദയത്തിനു തുറന്ന് സൂര്യാസ്തമയത്തിന് അടക്കാറുള്ള രാജ്ഘട്ടിന്റെ ചരിത്രത്തിൽ അപൂർവമായാണ് രാത്രിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നൽകിയത്.

വാങ്ചുക്കിനെ കരുതൽ തടങ്കലിലാക്കിയ നടപടിയിൽ നാടകീയ സംഭവങ്ങൾക്കാണ്  ഇന്നലെ രാജ്യതലസ്ഥാനം സാക്ഷിയായത്. തിങ്കളാഴ്ച പുലർച്ചെ ഡൽഹി –ഹരിയാന അതിർത്തിയായ സിംഗുവിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തതു മുതൽ വാങ്ചുക്ക് നിരാഹാരത്തിലായിരുന്നു. ഗാന്ധിജയന്തി ദിനം രാജ്ഘട്ടിലെത്തി മാത്രമേ സമരം അവസാനിപ്പിക്കുവെന്ന വാദത്തിൽ ഉറച്ചുനിന്നു.നൂറുകണക്കിനു പേർ പിന്തുണയുമായെത്തി.

English Summary:

Sonam Wangchuck's march ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com