ADVERTISEMENT

ന്യൂഡൽഹി ∙ കടുത്ത പനി, ശ്വാസകോശ അണുബാധകൾ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘ടെട്രാസൈക്ലിൻ’ ഗുളിക പാർശ്വഫലമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിനാൽ അടിയന്തര ഘട്ടങ്ങളിൽമാത്രം മരുന്ന് ഉപയോഗിക്കണമെന്ന് ഡോക്ടർമാർക്കും രോഗികൾക്കുമുള്ള മുന്നറിയിപ്പിൽ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മിഷൻ (ഐപിസി) അറിയിച്ചു. 

ത്വക്ക് രോഗങ്ങൾക്കും മരണത്തിനും മരുന്ന് കാരണമാകുമെന്നും ഐപിസിയുടെ പ്രസ്താവനയിലുണ്ട്. മറ്റ് ആന്റിബയോട്ടിക്കുകൾ പോലെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നാണ് ടെട്രാസൈക്ലിൻ. പൊതുവേ 12 വയസ്സിനു താഴെയുള്ളവർക്കും ഗർഭിണികൾക്കും ഡോക്ടർമാർ ഈ മരുന്ന് നിർദേശിക്കാറില്ല. 

English Summary:

Tetracycline Pill May Cause Side Effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com