ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്ന യുഎസ് റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി. റിപ്പോർട്ട് പക്ഷപാതപരമാണെന്നും സംഘടനയ്ക്കു രാഷ്ട്രീയ അജൻഡയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവിധ രാജ്യങ്ങളിൽ മതങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിരീക്ഷിക്കുന്ന സംഘടനയായ കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) ആണ് റിപ്പോർട്ട് തയാറാക്കിയത്.

മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക നേരിടുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ഇവർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ മതത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നടക്കുന്നതും മതനേതാക്കളെ അറസ്റ്റ് ചെയ്യുന്നതും റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. യുഎസിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണു സംഘടന ശ്രമിക്കേണ്ടതെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.

English Summary:

US report is a challenge to religious freedom: India Condemns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com