ADVERTISEMENT

ന്യൂഡൽഹി ∙ അപൂർവ രോഗം ബാധിക്കുന്നവർക്കു കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ ദേശീയ അപൂർവ രോഗ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രത്തിനു ഡൽഹി ഹൈക്കോടതിയുടെ നിർദേശം. അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട 105 ഹർജികൾ തീർപ്പാക്കുകയായിരുന്നു ജസ്റ്റിസ് പ്രതിബ എം.സിങ് അധ്യക്ഷയായ ബെഞ്ച്. 2024-25, 2025-26 കാലയളവിൽ അപൂർവരോഗ ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം വകയിരുത്തിയിരിക്കുന്ന 974 കോടി രൂപ അപൂർവ രോഗ ഫണ്ടിലേക്കു മാറ്റണം. 

2023 ൽ ഹൈക്കോടതി രൂപീകരിച്ച ദേശീയ അപൂർവ രോഗ സമിതിയുടെ (എൻആർഡിസി) കാലാവധി 5 വർഷത്തേക്കു കൂടി നീട്ടാനും ബെഞ്ച് ഉത്തരവിട്ടു. രോഗികൾക്ക് തുക അനുവദിക്കുന്നതിൽ കാലതാമസമുണ്ടോയെന്നു പരിശോധിക്കുന്നതിനും പ്രശ്നപരിഹാരത്തിനും പ്രതിമാസം യോഗം ചേരണമെന്നു നിർദേശിച്ച ബെഞ്ച് ആദ്യ യോഗം 30 ദിവസത്തിനുള്ളിൽ നടത്തണമെന്നും നിർദേശിച്ചു. 

രോഗികളുടെ വിവരശേഖരണത്തിനായി 3 മാസത്തിനുള്ളിൽ കേന്ദ്രീകൃത പോർട്ടൽ തയാറാക്കണം. മരുന്ന് വേഗത്തിൽ ലഭ്യമാക്കാൻ 60 ദിവസത്തിനുള്ളിൽ സംവിധാനമുണ്ടാക്കണം. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴായിരത്തിലധികം അപൂർവ രോഗങ്ങളിൽ 450 എണ്ണം ഇന്ത്യയിലുണ്ട്. 

English Summary:

High Court directive for rare disease fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com