ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് അത്യധ്വാനം ശീലമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറികടന്നിരിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നാളെ വോട്ടെടുപ്പു നടക്കുന്ന ഹരിയാനയിലും വോട്ടെടുപ്പു പൂർത്തിയായ ജമ്മു കശ്മീരിലും പ്രചാരണരംഗത്ത് കൂടുതൽ സജീവമായത് രാഹുലാണ്. ഹരിയാനയിൽ മാത്രം 8 റാലികളിൽ രാഹുൽ പ്രസംഗിച്ചു.

2 ദിവസമെടുത്ത് ഇരുപതോളം മണ്ഡലങ്ങളിലൂടെ വിജയ് സങ്കൽപ് യാത്രയും നടത്തി. ജമ്മു കശ്മീരിലും‌ രാഹുലാണു നിറ‍ഞ്ഞുനിന്നത്. അവിടെ 6 റാലികളിൽ പങ്കെടുത്തു. അതിനിടെ, ജമ്മു മേഖലയിൽ പോകാതെ രാഹുൽ കശ്മീരിൽ ശ്രദ്ധയൂന്നിയെന്ന വിമർശനം സഖ്യകക്ഷിയായ നാഷനൽ കോൺഫറൻസ് ഉയർത്തി. ജമ്മുവിൽ നിശ്ചയിച്ചിരുന്ന 2 പരിപാടികൾ റദ്ദാക്കേണ്ടിയും വന്നു.

ഹരിയാനയിലും ജമ്മു കശ്മീരിലും 4 വീതം റാലികളിലാണു മോദി പങ്കെടുത്തത്. ഹരിയാനയിലെ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ ഓൺലൈനായും പങ്കെടുത്തു. 2014 ൽ ലോക്സഭാ തിരഞ്ഞെടുപ്പുജയത്തിന്റെ തിളക്കവുമായി ഹരിയാനയിൽ 10 റാലികൾ നയിച്ച മോദി 47 സീറ്റുമായി സംസ്ഥാനത്ത് അധികാരത്തിലെത്താൻ ബിജെപിയെ സഹായിച്ചു.

2019 ൽ ലോക്സഭയിലെ വമ്പൻ ജയത്തിലൂടെ ആത്മവിശ്വാസം ഉയർത്തിയ മോദി പിന്നാലെ നടന്ന ഹരിയാന തിരഞ്ഞെടുപ്പിൽ റാലികൾ ആറായി കുറച്ചു. ജെജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കിയെങ്കിലും കേവലഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതു ബിജെപിക്കു തിരിച്ചടിയായിയിരുന്നു.

English Summary:

Rahul Gandhi Surpasses PM Modi in Election Campaign Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com