ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തു രണ്ടു പ്രധാന സംഘർഷങ്ങൾ നടക്കുമ്പോൾ യുഎൻ (ഐക്യരാഷ്ട്രസംഘടന) വെറും കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിമർശിച്ചു. യുക്രെയ്ൻ–റഷ്യ സംഘർഷവും, പശ്ചിമേഷ്യൻ സംഘർഷവുമാണു ജയശങ്കർ പരാമർശിച്ചത്. 

വിപണിയിലെ മാറ്റങ്ങൾക്കൊപ്പം നീങ്ങാത്ത പഴഞ്ചൻ കമ്പനിയെപ്പോലെയാണ് യുഎൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാന വിഷയങ്ങളിൽ യുഎൻ ഇടപെടാത്തതുകൊണ്ടാണ്, രാജ്യങ്ങൾ സ്വന്തം നിലയിൽ പരിഹാരം കണ്ടെത്തുന്നത്. 

‘ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നായിരുന്നു കോവിഡ്. അന്ന് യുഎൻ കാര്യമായി ഒന്നും ചെയ്തില്ല’–ജയശങ്കർ പറഞ്ഞു. കോവിഡ് കാലത്ത് രാജ്യങ്ങൾ സ്വന്തം നിലയ്ക്കാണ് കാര്യങ്ങൾ ചെയ്തത്. 

ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) , ക്വാഡ്, രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ കൂട്ടായ്മകൾ യുഎൻ ചട്ടക്കൂടിനു പുറത്താണ്. യുഎൻ തുടരുമെങ്കിലും വളരെ സജീവമായ യുഎൻ ഇതര ഇടം കൂടി വളർന്നിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. 

English Summary:

External affairs minister S. Jayashankar criticized the united nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com