കള്ളപ്പണം വെളുപ്പിച്ച കേസ്: അസ്ഹറുദ്ദീനെ ഇ.ഡി ചോദ്യം ചെയ്തു
Mail This Article
×
ഹൈദരാബാദ് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ 20 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. നിയമവിദഗ്ധർക്കൊപ്പമാണ് അസ്ഹറുദ്ദീൻ ചോദ്യം ചെയ്യലിനെത്തിയത്.
അദ്ദേഹം അസോസിയേഷന്റെ പ്രസിഡന്റ് ആയിരിക്കെ ടെൻഡർ ചെയ്യാതെ നിർമാണ കരാറുകൾ നൽകി, ചെയ്യാത്ത ജോലികൾക്ക് പണം നൽകി തുടങ്ങിയ ക്രമക്കേടുകളുടെ പേരിൽ കഴിഞ്ഞ നവംബറിലാണ് കേസെടുത്തത്. മുൻപ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ലോക്സഭാംഗമായ അസ്ഹറുദ്ദീൻ ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് ആണ്.
English Summary:
New Case Filed Against Imran Khan Over Police Constable's Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.