സമരത്തിന് പിന്തുണ; ബംഗാളിൽ 50 ഡോക്ടർമാർ രാജിവച്ചു
Mail This Article
×
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിയിലെ 50 സീനിയർ ഡോക്ടർമാർ രാജിക്കത്ത് നൽകി. ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പുനൽകണമെന്നും സർക്കാർ നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 5 ദിവസമായി ജൂനിയർ ഡോക്ടർമാർ നിരാഹാര സമരത്തിലാണ്.
പിജി ഡോക്ടർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സമരം തുടങ്ങിയ ജൂനിയർ ഡോക്ടർമാർ സർക്കാർ നൽകിയ ഉറപ്പു വിശ്വസിച്ചു പിൻവാങ്ങിയിരുന്നു. എന്നാൽ, ഡോക്ടർക്കെതിരേ രോഗിയുടെ ബന്ധുക്കൾ ആക്രമണം നടത്തിയതോടെയാണ് നിരാഹാരസമരം ആരംഭിച്ചത്. സർക്കാർ നൽകിയ ഉറപ്പുകൾ അടുത്ത മാസത്തോടെ 90 ശതമാനവും പാലിക്കപ്പെടുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
English Summary:
50 senior doctors resigned in support of the strike of junior doctors in Bengal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.