ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ച വിമതരായ 2 പേർക്ക് വിജയം നേടാനായി. നാഷനൽ കോൺഫറൻസിന്റെ വിമതരായി മത്സരിച്ചവരിൽ 2 പേരും ജയിച്ചു. ഷോപിയാൻ മണ്ഡലത്തിൽ 2014 ൽ 7000 വോട്ടുകൾക്ക് വിജയിച്ച ഷബീർ അഹമ്മദ് കുള്ള, നാഷനൽ കോൺഫറൻസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് 1207 വോട്ടുകൾക്ക് വിജയിച്ചു. എൻസി സ്ഥാനാർഥി ഇവിടെ രണ്ടാമതെത്തി. താനമാണ്ടി മണ്ഡലത്തിൽ 6179 വോട്ടുകൾക്ക് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി മുസാഫിർ ഇഖ്ബാൽ ഖാനും എൻസി സീറ്റ് നൽകാതെ വന്നതോടെയാണ് സ്വതന്ത്രന്റെ കുപ്പായമണിഞ്ഞത്. 

കോൺഗ്രസ് വിട്ട് ജമ്മു മേഖലയിലെ ചമ്പ് സീറ്റിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച സതേഷ് ശർമ 6,929 വോട്ടുകൾക്ക് വിജയിച്ചു. പാർട്ടി വിട്ടുപോകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത താരാ ചന്ദിനായി സതേഷ് ശർമയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചതാണ് തിരിച്ചടിച്ചത്. സുരൻകോട്ട് മണ്ഡലത്തിൽ കോൺഗ്രസ് വിമതനായ ചൗധരി മുഹമ്മദ് അക്രം 8,851 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഔദ്യോഗിക സ്ഥാനാർഥി മുഹമ്മദ് ഷാനവാസിനെ പരാജയപ്പെടുത്തിയത്. 

English Summary:

Two Dissidents Who Denied Congress Candidature Win in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com