ആരോഗ്യ സംബന്ധമായ വിഡിയോ: തെറ്റെങ്കിൽ നടപടി വരും
Mail This Article
ന്യൂഡൽഹി ∙ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യ സംബന്ധമായ വിഡിയോകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ) നിരീക്ഷിക്കുന്നു.
-
Also Read
ഹരിയാന: സെയ്നി മന്ത്രിസഭ 15ന്
തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യ വിവരങ്ങളോ മരുന്നുകളോ പങ്കുവയ്ക്കുന്ന ‘ഇൻഫ്ലുവൻസർമാരെയും’ ചാനലുകളെയും നിരീക്ഷിക്കുമെന്നും നടപടി എടുക്കുമെന്നും സിഡിഎസ്‍സിഒ അറിയിച്ചു.
ആരോഗ്യ കാര്യങ്ങളിൽ അനാവശ്യ സ്വാധീനം ചെലുത്തുന്ന ടെലിഹെൽത്ത് കമ്പനികളെയും നിരീക്ഷിക്കും. തെറ്റായ അവകാശവാദങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
സൗന്ദര്യ വസ്തുക്കൾ, ഒറ്റമൂലികൾ, ഡയറ്റുകൾ, വ്യായാമ മുറകൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളാണ് പരിശോധിക്കുക. പണം ലക്ഷ്യമിട്ട് വ്യാജ പ്രചാരണത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി എടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ ജനറൽ രാജീവ് സിങ് രഘുവംശി പറഞ്ഞു.