ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ 15ന് സ്ഥാനമേൽക്കും. പഞ്ച്കുലയിൽ നടക്കുന്ന സത്യപ്രതി‍ജ്ഞാ ചടങ്ങിന്റെ ഒരുക്കത്തിനായി 10 ഉദ്യോഗസ്ഥരുടെ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. 90 അംഗ സഭയിൽ 48 സീറ്റുകൾ നേടിയാണു ബിജെപി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. 3 സ്വതന്ത്രരും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയടക്കം 14 കാബിനറ്റ് മന്ത്രിമാരുണ്ടാകും. മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ് മന്ത്രിസഭയിൽ തിരിച്ചെത്തുമെന്നാണു സൂചന. മുഖ്യമന്ത്രി നായബ് സിങ് സെയ്നിക്കു പുറമേ, മന്ത്രിമാരായ മഹിപാൽ ധൻഡ, മൂൽ ചന്ദ് ശർമ എന്നിവരും തുടരാനാണു സാധ്യത. സ്വതന്ത്ര എംഎൽഎ സാവിത്രി ജിൻഡാലും മന്ത്രിയായേക്കും.

English Summary:

In Haryana, Nayab Singh Saini's government will take the 15th october

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com