ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ലഫ്. ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചു. കോൺഗ്രസ്, സിപിഎം, സ്വതന്ത്രർ എന്നിവരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഗവർണർക്ക് കൈമാറി. ഏറ്റവും അടുത്ത ദിവസം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചതായി ഒമർ വ്യക്തമാക്കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ നാഷനൽ കോൺഫറൻസ് അധ്യക്ഷനായ ഫാറൂഖ് അബ്ദുല്ല (86) രാജ്യസഭാംഗമാകുമെന്ന് ഒമർ പറഞ്ഞു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം ഇതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം ‘ദ് വീക്കി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജമ്മു കശ്മീർ നിയമസഭയ്ക്ക് 4 രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാം. 2015 നു ശേഷം ജമ്മു കശ്മീരിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിലവിലുണ്ടായിരുന്ന രാജ്യസഭാംഗങ്ങളുടെ കാലാവധി 2021 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു.

English Summary:

Jammu and Kashmir Cabinet Formation: Omar Abdullah Visits the Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com