ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ വിദൂരഗ്രാമത്തിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതിനെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ ആൾത്താമസമില്ലാത്ത വീട്ടിൽ പൂജ്യം ഡിഗ്രി താപനിലയ്ക്കുതാഴെ ഒരു രാത്രി ചെലവഴിച്ചു.

കാലാവസ്ഥ മോശമായതിനെത്തുടർന്നാണ് കോപ്റ്റർ ഇറക്കേണ്ടിവന്നത്. 2 പൈലറ്റുമാരും 2 പോളിങ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമായപ്പോൾ ഇന്നലെ രാവിലെ ഹെലികോപ്റ്ററിൽ അദ്ദേഹം മുൻസിയാരി സബ് ഡിവിഷൻ ആസ്ഥാനത്തെത്തി.

ഉയർന്ന പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ പിത്രോഗഡിലെയും സമീപത്തെ 14 ഗ്രാമങ്ങളിലെയും വോട്ടെടുപ്പു കേന്ദ്രങ്ങൾ സന്ദർശിക്കാനായിരുന്നു യാത്ര. ബുധനാഴ്ച ഉച്ചയ്ക്ക് മിലാം ഗ്ലേസിയറിലേക്കു പോകുന്നതിനിടെയാണ് കാലാവസ്ഥ പ്രതികൂലമായത്. തുടർന്ന് 42 കിലോമീറ്റർ അകലെയുള്ള റാലം ഗ്രാമത്തിലെ ഹെലിപ്പാഡിൽ അടിയന്തരമായി ഇറങ്ങുകയായിരുന്നു.

English Summary:

Emergency landing: Chief Election Commissioner stuck at night in remote village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com